BREAKING NEWSIndiaKERALALATEST NEWSPUBLIC INFORMATIONSocialUPDATES

തൃക്കണാപുരം ജി.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

തൃക്കണാപുരം: ജി.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശോഭ ടീച്ചർ ദേശീയപതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ വാസുദേവൻ, പി.ടി.എ പ്രസിഡന്റ് ശ്രീഷ , വൈസ് പ്രസിഡന്റ് ഇബ്രാഹിം , മുഹമ്മദ് മാഷ്, ജ്യോതി ടീച്ചർ എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യവും രാജ്യസ്നേഹത്തിന്റെ മൂല്യങ്ങളും കുട്ടികളുമായി പങ്കുവെച്ചു.തുടർന്ന് വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. കുട്ടികളുടെ മികച്ച പ്രകടനങ്ങൾ ആഘോഷത്തിന് മാറ്റുകൂട്ടി. പരിപാടിയുടെ ഭാഗമായി പായസ വിതരണവും നടത്തി.ലത, സബിത ,ഷംല , സൗമ്യ , ജിഷ്ന, ചിത്ര തുടങ്ങിയ അധ്യാപികമാർ പരിപാടിക്ക് നേതൃത്വം നൽകി.അധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ നടന്ന സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button