BREAKING NEWSLATEST NEWS
കേരളോത്സവം 2026;പഞ്ചായത്ത് തലത്തിൽ 291 പോയിന്റ് നേടി കോലൊളമ്പ് ട്രാക്ക് ഫോഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തുടർച്ചയായി മൂന്നാം തവണയും ഓവറോൾ കിരീടം നേടി
എടപ്പാൾ: കേരളോത്സവം 2026 പഞ്ചായത്ത് തലത്തിൽ 291 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് കോലൊളമ്പ് തുടർച്ചയായി മൂന്നാമതും ഓവറോൾ കിരീടം നേടി ജേതാക്കളായി. GLPS തുയ്യത്ത് വെച്ച് നടന്ന സമ്മാനദാന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബഹുമാനപ്പെട്ട കെ.പി. സിന്ധു ഉൽഘാടനം നിർവഹിച്ചു.ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വി.മുഹമ്മദ് ലൈസ് അധ്യക്ഷത വഹിച്ചു.
വിവിധ വാർഡിലെ വാർഡ് മെമ്പർമാർ ആശംസ അറിയിച്ചു. ഓവറോൾ ട്രോഫി ക്ലബ്ബ് ഭാരവാഹികളായ അലിസാബിക്, ഷഹീർ, നാസിഹ്,സാബിക്, ഫസീല, ഹൈറുന്നീസ, നജീഹ, തസ്‌നീം, ഫാരിസ, ശ്യാമിലി തുടങ്ങിയ മെമ്പർമാർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.