BREAKING NEWSLATEST NEWS

കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ച് യൂത്ത് കോൺഗ്രസ്

കുറ്റിപ്പുറം : യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയും യൂത്ത് കെയറും സംയുക്തമായി കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ യാത്രക്കാർക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ചു. പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഏറെ പ്രയോജനകരമായ രീതിയിൽ കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കുകയും പരിസരത്തെ മാലിന്യങ്ങളും അനധികൃതമായി പതിച്ച പോസ്റ്ററുകളും മറ്റ് പരസ്യ ബോർഡുകളും നീക്കം ചെയ്യുകയും ചെയ്തു.റെയിൽവേ സ്റ്റേഷനെയും ബസ് സ്റ്റാൻഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാർഗമായ കുറ്റിപ്പുറം ബസ്റ്റാന്റ് നിരവധി യാത്രക്കാർക്ക് ആശ്രയവും വിശ്രമകേന്ദ്രവുമാണ്.

ദിവസേന നിരവധി ആളുകൾ ആശ്രയിക്കുന്ന ഈ കാത്തിരിപ്പ് കേന്ദ്രം വൃത്തിയായും മനോഹരമായും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് യൂത്ത് കോൺഗ്രസ് ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.ശുചീകരണത്തിന്റെ ഭാഗമായി കാത്തിരിപ്പ് കേന്ദ്രത്തിന്റെ പരിസരത്തുണ്ടായിരുന്ന പോസ്റ്ററുകളും അനാവശ്യ പരസ്യ ബോർഡുകളും നീക്കം ചെയ്തു. കൂടാതെ, പൊതുസ്ഥലങ്ങളിൽ വീണ്ടും പോസ്റ്ററുകളും പരസ്യങ്ങളും പതിക്കുന്നത് ഒഴിവാക്കുന്നതിനായി മുന്നറിയിപ്പ് സ്റ്റിക്കറുകളും പതിച്ചു.യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് ബാസിൽ മുക്കറക്കാട്ടിലിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സൽമാൻ ഷറഫ്, യൂത്ത് കെയർ കോർഡിനേറ്റർ സലാം പാഴൂർ ,നിയോജക മണ്ഡലം സെക്രട്ടറി ജലീസ് സിഎം, മുഹമ്മദ് അലി പാറമ്മൽ, ശങ്കരൻ INTUC, ജാസിർ സി,കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് കെ.പി. അസീസ്,ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മുജീബ് കൊളക്കാട് , കർഷക കോൺഗ്രസ് കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുട്ടി, മുത്തു എന്നിവരടക്കം നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button