BREAKING NEWSLATEST NEWS

അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ

കടകശ്ശേരി ഐഡിയൽ സ്കൂളിൽ നടന്ന സ്റ്റാഫ് ഡേ പ്രോഗ്രാമിൽ 2025 – 26 വർഷത്തെ ബസ്റ്റ് ടീച്ചർ അവാർഡ് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻഹയർ സെക്കന്ററി പ്രിൻസിപ്പാൾ സെന്തിൽ കുമരന് സമ്മാനിക്കുന്നു.

എടപ്പാൾ: അധ്യാപനം ലോകത്തിലെ ഏറ്റവും സംതൃപ്തമായ ജോലിയാണെന്നും, പുതിയ കാലത്തിനൊപ്പം സഞ്ചരിച്ച് കുട്ടികൾക്ക് മികച്ച വഴികാട്ടിയാകാൻ അധ്യാപകർ സജ്ജരാകണമെന്നും സംസ്ഥാന പൊതുവിദ്യാഭ്യാസ – ന്യൂനപക്ഷ ക്ഷേമ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ പറഞ്ഞു.കടകശ്ശേരി ഐഡിയൽ ക്യാമ്പസിൽ നടന്ന സ്റ്റാഫ് ഡേ ആഘോഷവും അവാർഡ് ദാന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024-25 അധ്യയന വർഷത്തെ ബെസ്റ്റ് ടീച്ചർ അവാർഡ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം. സെന്തിൽകുമരൻ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. 75,000 രൂപയും മെമന്റോയുമടങ്ങുന്നതാണ് അവാർഡ്.സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി അഞ്ച് തവണ ചാമ്പ്യൻഷിപ്പ് നേടിയ ടീമിന്റെ പരിശീലകർക്ക് ഐഡിയൽ മാനേജ്മെന്റ് ഏർപ്പെടുത്തിയ രണ്ട് ലക്ഷം രൂപ വീതമുള്ള പാരിതോഷികം ടീം മാനേജർ ഷാഫി അമ്മായത്ത്, ചീഫ് കോച്ച് നദീഷ് ചാക്കോ, സീനിയർ കോച്ച് ടോമി ചെറിയാൻ, കെ.പി. അഖിൽ, ഹാരിസ് റഹ്മാൻ എന്നിവർ ഏറ്റുവാങ്ങി.

നാഷണൽ യൂത്ത് അവാർഡ് ജേതാവ് ഫാസിൽ മാജിദ്, ബെസ്റ്റ് ഡ്രൈവർ ദാസൻ കടകശ്ശേരി, ബെസ്റ്റ് ഹൗസ് കീപ്പിംഗ് സ്റ്റാഫ് നിഷ, ബെസ്റ്റ് വെഹിക്കിൾ അറ്റൻഡന്റ് സുബൈർ എന്നിവർക്കും മന്ത്രി ക്യാഷ് പ്രൈസും മെമന്റോയും സമ്മാനിച്ചു.ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി. കുഞ്ഞാവു ഹാജി അധ്യക്ഷത വഹിച്ചു. തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.മോണ്ടിസോറി മുതൽ പി.ജി വരെയുള്ള വിദ്യാഭ്യാസത്തോടൊപ്പം കായികം, സ്കൗട്ട് & ഗൈഡ്സ് ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന ഒരു എഡ്യു ഹബ്ബായി ഐഡിയൽ വളർന്നുകൊണ്ടിരിക്കുകയാണെന്ന് എം എൽ എ പറഞ്ഞു. വിവിധ ഡിപ്പാർട്ട്മെന്റുകളിലെ മെറിറ്റോറിയസ് അവാർഡും സ്പെഷ്യൽ കോൺട്രിബ്യൂഷൻ അവാർഡും അദ്ദേഹം വിതരണം ചെയ്തു.

ക്യാമ്പസിലെ ഏറ്റവും സീനിയർ അധ്യാപിക ദേവി സി.പി പതാക ഉയർത്തിയതോടെയാണ് സ്റ്റാഫ് ഡേ പരിപാടികൾക്ക് തുടക്കമായത്. ക്യാമ്പസിൽ 10 വർഷം പൂർത്തിയാക്കിയവർക്കുള്ള ഉപഹാരങ്ങൾ മലയാള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ വിതരണം ചെയ്തു.ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ, ഐഡിയൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഫൗണ്ടർ & സി.ഇ.ഒ മജീദ് ഐഡിയൽ, ഇരിമ്പിളിയം ക്യാമ്പസ് മാനേജർ ഉമ്മർ പുനത്തിൽ,അഡ്വ: അബ്ദുൽ ഗഫൂർ ,കൺവീനർ എസ്. സുധീഷ്, ആയിഷ സിദ്ദീഖ, പ്രിയ അരവിന്ദ്, ഡോ. ഫിറോസ്, വി. മൊയ്തു, അഭിലാഷ് ശങ്കർ, ട്രസ്റ്റ് ഡയറക്ടർമാർ, എച്ച്.എമ്മുമാർ തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരുടെ കലാപരിപാടികളും അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button