EDAPPALLocal news

ഭീമൻ ഉരുളൻകല്ലുകൾ എടപ്പാളിന് ബാധ്യതയാകുമോ?

എടപ്പാൾ: മേൽപ്പാലം പണിക്കിടെ കണ്ടെത്തിയ ഭീമൻ ഉരുളൻകല്ലുകൾ എടപ്പാളിന് ബാധ്യതയാകുമോ എന്ന സംശയത്തിൽ നാട്ടുകാരും യാത്രക്കാരും. പില്ലറിനായി കുഴി എടുക്കുമ്പോഴാണ് ഭീമൻ ഉരുളൻകല്ലുകൾ കണ്ടെത്തിയിരുന്നത്. ഇത് ആദ്യഘട്ടത്തിൽ ഏറെ പ്രതിസന്ധി തീർക്കുകയും ചെയ്തിരുന്നു. പലഘട്ടത്തിലും പണി നീണ്ടുപോകാൻ ഇത് കാരണമാവുകയും ചെയ്തിരുന്നു. പില്ലറുകൾ സ്ഥാപിച്ച് പാലം പണി പൂർത്തീകരണത്തിലെത്തിയിരിക്കുമ്പോൾ മണ്ണിനടിയിൽ നിന്ന് പുറത്തെടുത്ത രണ്ട് ഭീമൻ ഉരുളൻ കല്ലുകളാണ് എടപ്പാൾ ടൗണിൽ ആശങ്ക ഉണർത്തി നിലകൊള്ളുന്നത്.

Related Articles

One Comment

  1. നമസ്കാരം എത്രയും പെട്ടെന്ന് ഉരുളൻകല്ലുകൾ എടപ്പാളിൽ നിന്ന് എടുത്തുമാറ്റി കൊണ്ട് ഗതാഗത യോഗ്യമാക്കാൻ ഉള്ള നടപടി അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്…

Leave a Reply

Your email address will not be published. Required fields are marked *

Back to top button