BREAKING NEWSLATEST NEWS

വിദ്യാർത്ഥികൾക്ക് ശാസ്ത്രബോധത്തിന്റെ പുതിയ വാതിൽ തുറന്ന് ഏഴാമത് കോൺസിറ്റ് സമ്മേളനം

ചങ്ങരംകുളം: ആരോഗ്യരംഗത്തെ ഭാവിസാധ്യതകളും നൂതന ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളും ചർച്ച ചെയ്ത് ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസിൽ സംഘടിപ്പിച്ച ഏഴാമത് കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനം ശ്രദ്ധേയമായി. ഭാവിയുടെ ആരോഗ്യം കൃത്യചികിത്സയിൽ നിന്ന് പ്രവചനാത്മക ആരോഗ്യപരിപാലനത്തിലേക്ക് എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം.തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അർബുദ ശസ്ത്രക്രിയാ വിഭാഗം മേധാവി പ്രൊഫ. ഡോ. സഹീർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസ് പ്രിൻസിപ്പൽ ഡോ. ലമിയ കെ.എം. ആമുഖപ്രഭാഷണം നടത്തി. ചെയർമാൻ ഷാനവാസ് വട്ടത്തൂർ അധ്യക്ഷത വഹിച്ചു.കണ്ണൂർ സർവകലാശാല രസതന്ത്ര വിഭാഗം മേധാവി ഡോ. എസ്. സുധീഷ് മുഖ്യപ്രഭാഷണം നടത്തി. തൃശൂരിലെ ശാസ്ത്രസാങ്കേതിക വികസന കേന്ദ്രത്തിന്റെ മുൻ ചെയർമാൻ ഡോ. ജോൺ ജെ. ലാൽ, ചങ്ങരംകുളം എബിൾ ക്യൂർ എക്സിക്യൂട്ടീവ് ഡയറക്ടരും പൊതുജനാരോഗ്യ പ്രവർത്തകയുമായ ഡോ. ഷിംന അസീസ്, ഐ.സി.എൽ. അക്കാദമി ഡയറക്ടർ ഡോ. ടി. സുരേഷ് കുമാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത സമ്മേളനത്തിൽ ശാസ്ത്രക്വിസ്, സ്പെല്ലിങ് ബി മത്സരങ്ങൾ, പെൻസിൽ ചിത്രരചന തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.

വിദ്യാർത്ഥികളിൽ ശാസ്ത്രീയ ചിന്തയും ഗവേഷണാഭിരുചിയും വളർത്തുന്നതിനുള്ള വേദിയായി സമ്മേളനം മാറി.സാമൂഹിക ആരോഗ്യബോധവൽക്കരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന മെക് സെവൻ വനിതാ കൂട്ടായ്മയുടെ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. മെക് സെവൻ ബ്രാൻഡ് അംബാസഡർ ഡോ. അറക്കൽ ബാവ, മുഖ്യ പരിശീലകൻ ജിതേഷ് എന്നിവർ സംബന്ധിച്ചു.ലെസ്സൺ ലെൻസ് ഡയറക്ടർമാരായ ബഷീർ പള്ളിപ്പാട്, മുംതസർ നാസർ, ഫിറോസ്, സുധീർ, ഷക്കീബ്, സക്കീർ ബാബു, സമ്മേളന കോ-ഓർഡിനേറ്റർ നവാസ് ഹുദവി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button