BREAKING NEWSLATEST NEWS

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന് വലിയ കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കോഴിക്കോട് കല്ലുരുട്ടി പൂവത്തിരിച്ചാലിലെ അരുൺ-ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നിവരുടെ ചികിത്സയ്ക്കായി രണ്ട് കോടി രൂപയുടെ ധനസഹായമാണ് എം.എ. യൂസഫലി പ്രഖ്യാപിച്ചത്.

50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ചികിത്സാ ദൗത്യത്തിനായി ഒരു നാടൊന്നാകെ കൈകോർക്കുമ്പോഴാണ് യൂസഫലിയുടെ കാരുണ്യസ്പർശം എത്തുന്നതെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ അറിയിച്ചു. ഒരു കുട്ടിയുടെ ചികിത്സയ്ക്ക് ഏകദേശം 16.5 കോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.കുടുക്ക പൊട്ടിച്ചും വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചും സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് സഹായം സമാഹരിച്ചാണ് നാട്ടുകാർ കുരുന്നുകളുടെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താൻ ശ്രമിക്കുന്നത്.

എം.എ. യൂസഫലി പ്രഖ്യാപിച്ച രണ്ട് കോടി രൂപയുടെ സഹായം ഇന്ന് കുട്ടികളുടെ വീട്ടിലെത്തി നേരിട്ട് കൈമാറും.ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡും കോഴിക്കോട് ലുലു റീജണൽ ഡയറക്ടറും ചേർന്നാണ് തുക കുടുംബത്തിന് കൈമാറുന്നത്. കുട്ടികൾക്ക് എത്രയും വേഗം ചികിത്സ ലഭിച്ച് ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിയട്ടെയെന്നും, ഈ മഹത്തായ ദൗത്യത്തിൽ പങ്കാളികളാകുന്ന എല്ലാവരുടെയും കൂട്ടായ പരിശ്രമം വിജയത്തിലെത്തട്ടെയെന്നും എം.എ. യൂസഫലി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button