KUTTIPPURAMLATEST NEWSLocal news

പ്രമുഖ മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ ലേഖകനുമായിരുന്ന സുരേഷ് ഇ. നായരുടെ അനുസ്മരണം നാളെ (നവംബർ 5) കുറ്റിപ്പുറം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് സംഘടിപ്പിക്കും.

നാളെ വൈകിട്ട് 4 മണിക്ക് കുറ്റിപ്പുറം വ്യാപാര ഭവനിൽ വെച്ചാണ് അനുസ്മരണ സദസ്സ് നടക്കുന്നത്. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കുറ്റിപ്പുറം പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.കഴിഞ്ഞ ഒക്ടോബർ 31-ന് തിരുനാവായ കടുത്തുണ്ടായ അപകടത്തിലാണ് സുരേഷ് ഇ. നായർ അന്തരിച്ചത്.

എടപ്പാൾ മേഖലയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. തപാൽ വകുപ്പ് ജീവനക്കാരനായിരുന്ന അദ്ദേഹം കാറ്ററിംഗ് മേഖലയിലും സജീവമായി പ്രവർത്തിച്ചിരുന്നു.മൂന്നതിറ്റാണ്ടിലേറെക്കാലം മാധ്യമപ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം ചന്ദ്രിക,വർത്തമാനം ദിനപത്രം,ദീപിക, മാധ്യമം, മാതൃഭൂമി തുടങ്ങി വിവിധ പ്രമുഖ പത്രങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രാദേശിക മാധ്യമപ്രവർത്തകരുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും അവരുടെ ഉന്നമനത്തിനായി സംഘടനാ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button