BREAKING NEWSUncategorized

ആഭ്യന്തരമന്ത്രിക്ക് നല്‍കുന്ന പരാതികളില്‍ ഇനി നടപടി വേഗത്തിലാകും; പൊലീസില്‍ പുതിയ സംവിധാനം

ആഭ്യന്തരമന്ത്രിക്ക് നല്‍കുന്ന പരാതികളില്‍ നടപടി വേഗത്തിലാക്കാൻ കേരള പൊലീസില്‍ പുതിയ സംവിധാനം.’എച്ച്‌ എം ആക്‌ട്സ്’ (HM Acts) എന്ന പേരില്‍ തയ്യാറാക്കിയ ഡിജിറ്റല്‍ പെറ്റിഷൻ മാനേജ്മെന്‍റ് സിസ്റ്റം വഴി പരാതികള്‍ രേഖപ്പെടുത്താനും തുട‍ർ നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയക്കാനും കഴിയും.പരാതികളില്‍ സ്വീകരിച്ച നടപടികള്‍ നിരീക്ഷിക്കാനും വിവരം പരാതിക്കാരനെ അറിയിക്കാനും സംവിധാനമുണ്ടാകും. അടിയന്തര നടപടി വേണ്ട പരാതികളില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് നിർദേശം രേഖപ്പെടുത്താനും കഴിയും.’ഹോംസ്’ (HOMeS) എന്ന പേരില്‍ തത്സമയ കുറ്റകൃത്യ നിരീക്ഷണ ഡാഷ്ബോർഡും നിലവില്‍ വന്നു.

കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ ആഭ്യന്തരമന്ത്രിക്ക് നേരിട്ടറിയാൻ കഴിയുന്നതാണ് സംവിധാനം. പ്രധാന സ്ഥിതിവിവര കണക്കുകള്‍ ഒരു സ്ക്രീനില്‍ തെളിയും. പ്രധാന കേസുകള്‍ അലർട്ടായി വരും. എന്നാല്‍ അന്വേഷത്തില്‍ ഇടപെടില്ലെന്നും രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.ജനങ്ങള്‍ക്ക് വേഗത്തില്‍ നീതി ഉറപ്പാക്കാനും കേരള പൊലീസിന്റെ പ്രവർത്തനം കൂടുതല്‍ കാര്യക്ഷമവും ജനസൗഹൃദവുമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഡിജിറ്റല്‍ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കേരള പൊലീസിന്റെ ഡിജിറ്റല്‍ വിഭാഗമായ ഐകോപ്സ് (iCoPS) ആണ് ഈ രണ്ട് സോഫ്റ്റ്‌വെയറുകളും രൂപകല്‍പന ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button