BREAKING NEWSLATEST NEWS

നിർമ്മലം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നിർവ്വഹിച്ചു

എടപ്പാൾ :- കേരളത്ത സമ്പൂർണ്ണ ശുചിത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിർമ്മലം : പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് അഡ്വ ആർ ഗായത്രി എടപ്പാൾ CHC യിൽ വെച്ച് നിർവഹിച്ചു. കേരളത്തെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കാൻ നമ്മൾ ഓരോരുത്തരും മുന്നോട്ട് ഇറങ്ങണം എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു.

എടപ്പാൾ CHC ഹെൽത്ത് ഇൻസ്പെക്ടർ കല സ്വാഗതം പറഞ്ഞ ചടങ്ങിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു കെ പി അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി DHOHSS പൂക്കരത്തറയിലെ NSS യൂണിറ്റ് വിദ്യാർഥികളും ബ്ലോക്ക് അംഗങ്ങളും ഉദ്യോഗസ്ഥരും എടപ്പാൾ CHC യിലെ ജീവനക്കാരും ചേർന്ന് എടപ്പാൾ CHC യിൽ ശുചീകരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പി വിമൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആസിയ പറക്കുഴിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ദീപ് വിജയൻ, എടപ്പാൾ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് ലൈസ് ബ്ലോക്ക് അംഗങ്ങളായ നൗഫൽ,മുഹമ്മദ് ഹർഷദ് ഫജർ, അബ്ദുൽ നാസർ, എടപ്പാൾ ഗ്രാമപഞ്ചായത്ത് അംഗം ജുബൈരിയ, ബ്ലോക്ക് ജോയിൻ്റ് ബിഡിഒ ടി. ജമാലുദ്ധീൻ ,ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സ്മിത എസ്, DHOHSS സ്ക്കൂളിലെ അധ്യാപകൻ കബീർ DHOHSS പൂക്കരത്തറ NSS പ്രതിനിധി സിനാൻ എന്നിവർ ആശംസകൾ നേർന്നു. എടപ്പാൾ CHC മെഡിക്കൽ ഓഫീസർ ഡോ സിൻസി നന്ദി പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി NSS യൂണിറ്റിലെ കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button