68 മത് കേരള കായികമേളയിൽ മിന്നും വിജയം കൈവരിച്ചു AVHSS വിദ്യാർഥികൾ
എടപ്പാൾ: കോഴിക്കോട് വച്ച് നടന്ന 68 മത് കേരള കായികമേളയിൽ ജൂനിയർ ബോയ്സ് റിഥമിക് യോഗാസന പെയർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കോളേജ് ഓഫ് യോഗയുടെ സ്നേഹിത്തും അക്ഷയ് തീർത്തും നാഷണൽ ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . സബ്ജൂനിയർ ബോയ്സ് റിഥമിക് യോഗസന പെയർ മത്സരത്തിൽ സംഗീതും നിരഞ്ജനും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സീനിയർ റിഥമിക് യോഗാസന പെയർ മത്സരത്തിൽ ധനഞ്ജയും ആദർശും മൂന്നാം സ്ഥാനം നേടി, സീനിയർ ആർട്ടിസ്റ്റിക് യോഗാസന പെയർ മത്സരത്തിൽ ധനഞ്ജയും പഞ്ചലും മൂന്നാം സ്ഥാനം നേടി.. കൂടാതെ സബ്ജൂനിയർ റിഥമിക് യോഗാസന മത്സരത്തിൽ അഞ്ചാം സ്ഥാനം നേടി ആത്മികാ മഹേഷും അനന്യയും , ജൂനിയർ ഗേൾസ് റിഥമിക് യോഗാസന മത്സരത്തിൽ ഐശ്വര്യയും ശ്രീദുർഗയും എട്ടാം സ്ഥാനം നേടുകയും ചെയ്തു…
എല്ലാവരും AVHSS പൊന്നാനി വിദ്യാർത്ഥികളാണ്.. ജൂനിയർ സെക്കൻഡ് റണ്ണറപ്പായും സബ് ജൂനിയർ ഓവറോൾ ചാമ്പ്യൻഷിപ്പിനും എവിഎച്ച്എസ്എസ് പൊന്നാനി അർഹരായിയോഗ ട്രെയിനറായ ശ്രീ. ധനീഷ് ടിപി എന്ന യോഗ അധ്യാപകന്റെ കീഴിൽ പരിശീലനം നടത്തിവരുന്ന കുട്ടികൾ ജില്ലാതല മത്സരങ്ങളിലും നാഷണൽ ഇൻറർനാഷണൽ ലെവൽ യോഗ മത്സരങ്ങളിലും മികവ് പുലർത്തിയിട്ടു