BREAKING NEWSLATEST NEWS
കാസർകോട് നടന്ന സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഹാഷിം പി.പിക്ക് സ്വർണമെഡൽ’ദേശീയതലത്തിലേക്ക് യോഗ്യത
വെളിയങ്കോട്:കാസർകോട് വെച്ച് നടന്ന കേരള സംസ്ഥാന കേഡറ്റ് തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 33 കിലോ വിഭാഗത്തിൽ സ്വർണമെഡൽ നേടി മുഹമ്മദ് ഹാഷിം പി.പി. മികച്ച പ്രകടനത്തിലൂടെ കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹാഷിം ദേശീയതല ചാമ്പ്യൻഷിപ്പിലും മത്സരിക്കാൻ യോഗ്യത നേടി.വെളിയങ്കോട് ഉമേരി ഇംഗ്ലീഷ് സ്കൂളിലെ 9-ആം ക്ലാസ് വിദ്യാർഥിയായ ഹാഷിം, മുഹമ്മദ് അലിയുടെയും ഷാഹിദയുടെയും മകനാണ്. ഇത് രണ്ടാം തവണയാണ് ഹാഷിം ദേശീയതല മത്സരത്തിലേക്ക് യോഗ്യത നേടുന്നത്.
വെളിയങ്കോട് എക്സലന്റ് തായ്‌ക്വോണ്ടോയിൽ പരിശീലനം നടത്തുന്ന ഹാഷിം,കോച്ച് മുഹ്സിന്റെ മാർഗനിർദേശത്തിലാണ് കായികപരിശീലനം തുടരുന്നത്.