BREAKING NEWSLATEST NEWS

എടപ്പാൾ ഉപജില്ലാ സ്‌കൂൾ കലോത്സവം, ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ :- ഈ മാസം 16, 17, 18, 19 തിയ്യതികളിലായി കാടഞ്ചേരി ഗവ: ഹയർ സെക്കന്ററി സ്ക്കൂളിൽ നടക്കുന്ന എടപ്പാൾ ഉപജില്ലാ സ്ക്കൂൾ കലോത്സവത്തിന്റെ ലോഗോ കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുബ്സിറ സിറാജ് എടപ്പാൾ എ.ഇ.ഒ ആശ ജോസിന് കൈമാറി പ്രകാശനം ചെയ്തു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് ബീരാവുണ്ണി കുഞ്ഞാപ്പ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യൂനുസ് പാറപ്പുറം ,സി.വി.സന്ധ്യ, സലീം നരിപ്പറമ്പ് തുടങ്ങിയവർ സംബന്ധിച്ചു. പിടിഎ പ്രസിഡണ്ട് പ്രകാശൻ കാലടി, പ്രിൻസിപ്പാൾ എം.ഷൈനി, ഹെഡ് മാസ്റ്റർ എ. പ്രമോദ്, എസ്.എം.സി ചെയർമാൻ കെ.കെ. ജിഷാദ്, SWC ചെയർമാൻ എം.വി.കുഞ്ഞാപ്പിനു,രഞ്ജിത്ത് അടാട്ട്,പ്രേമൻ. പി,പ്രോഗ്രാം കമ്മിറ്റി കൺവീനർ അബ്ദുൽ ജലീൽ ,അശ്വതി. എസ്, സുജ.എസ്, ബീനാമോൾ എൻ.എസ്, അബ്ദുൽ ഹമീദ്.കെ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button