BREAKING NEWSLATEST NEWS

സമസ്ത ഉപാധ്യക്ഷനും സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ വിടവാങ്ങി; ഖബറടക്കം നാളെ എ പി വിഭാഗം മദ്രസകൾക്ക് നാളെ അവധി

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും കാരന്തൂർ മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ (88) വിടവാങ്ങി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ്. മയ്യിത്ത് നിസ്കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് കൊയിലാണ്ടിമർകസ് ഖൽഫാനിൽ.സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗത്തെ തുടർന്ന്

നാളെ (എ പി വിഭാഗം) മദ്റസകൾക്ക് അവധിയായിരിക്കുമെന്ന് സുന്നി വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ നിന്ന് അറിയിച്ചു. മലപ്പുറം മഅദിൻ അഡ്വൈസറി ബോർഡ് അംഗമായിരുന്നു.

1978 മുതൽ സംഘടനാ രംഗത്ത് സജീവമായിരുന്നു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ, ജാമിയ നൂരിയ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഫൈസിസ് പ്രസിഡണ്ട് എന്നീ പദവി വഹിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button