BREAKING NEWSLATEST NEWS

ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

ഇന്ന് മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്താൻ തീരുമാനിച്ച പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി സി.പി ജോണുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ആവശ്യങ്ങൾ അനുഭവപൂർവം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രൈവറ്റ് ബസുകള്‍ സർക്കാർ ലീസിൽ എടുക്കുന്നതും ബസുകളുടെ ടൈമിങ് കാലോചിതമായി പരിഷ്കരിക്കുന്നതും കെഎസ്ആര്‍ടിസിയുമായുള്ള ഓവർലാപ്പിങ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുന്നതുമടക്കം എട്ട് ആവശ്യങ്ങളാണ് അംഗീകരിച്ചിട്ടുണ്ട്.

അതേസമയം ബസ് ചാർജ് കൂട്ടുന്ന കാര്യത്തിലും കൺസഷൻ തുക കൂട്ടുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. പ്രിയദർശിനി പദ്ധതി പ്രാബല്യത്തിൽ വന്നതോടെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും ഉടമകൾ കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണെന്നുമാണ് സമരസമിതി വ്യക്തമാക്കുന്നത്. സൗജന്യ യാത്രാ ആനുകൂല്യം സ്വകാര്യ ബസുകളിലെ സ്ത്രീകൾക്കും ബാധകമാക്കണമെന്നും ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നുമാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.

സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്തുന്നതിനായി സെപ്തംബർ രണ്ടിന് സർക്കാർ നിയോഗിച്ച പ്രത്യേക കമ്മീഷൻ ചില നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും ഉടമകള്‍ക്ക് പരാതിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button