BREAKING NEWSLATEST NEWS

പൊ​ന്നാ​നി ഉ​പ​ജി​ല്ല ക​ലോ​ത്സ​വം 13 മു​ത​ൽ

പൊ​ന്നാ​നി: പൊ​ന്നാ​നി ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ 13, 14, 16, 17 തി​യ​തി​ക​ളി​ൽ പു​തു​പൊ​ന്നാ​നി എം.​ഐ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. സ്വാ​ഗ​ത​സം​ഘ​വും സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു.ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി.​വി. സു​ധ ചെ​യ​ർ​മാ​നാ​യും പു​തു​പൊ​ന്നാ​നി എം.​ഐ ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സ് പ്രി​ൻ​സി​പ്പ​ൽ വി.​പി. അ​ബ്ദു​ൽ മ​നാ​ഫ് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സി.​പി. സ​ക്കീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സൗ​ദാ​മി​നി ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഇ.​ഒ. അ​ജി​ത് കു​മാ​ർ, ന​ഗ​ര​സ​ഭ വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​കെ. മ​ഷൂ​ദ്, പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​കെ. അ​ഷ​റ​ഫ്, കൗ​ൺ​സി​ല​ർ​മാ​രാ​യ മി​ഥ് ലാ​ജ്, യു. ​മു​നീ​ബ്, കാ​ദ​ർ​കു​ട്ടി, സൗ​ദാ​ബി, ഇ​ൽ​യാ​സ് മൂ​സ, എം.​ഐ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എം. അ​ബ്ദു​സ​മ​ദ്, അ​ഹ​മ്മ​ദ് ബാ​ഫ​ഖി ത​ങ്ങ​ൾ, പി.​ടി.​എ പ്ര​സി​ഡ​ന്റ് പി.​വി. ഇ​ബ്രാ​ഹിം, കു​ഞ്ഞി​മു​ഹ​മ്മ​ദ് ക​ട​വ​നാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ വി.​പി. അ​ബ്ദു​ൽ മ​നാ​ഫ് സ്വാ​ഗ​ത​വും പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​പി. ഷം​സു ന​ന്ദി​യും പ​റ​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button