പൊന്നാനി ഉപജില്ല കലോത്സവം 13 മുതൽ
പൊന്നാനി: പൊന്നാനി ഉപജില്ല സ്കൂൾ കലോത്സവം നവംബർ 13, 14, 16, 17 തിയതികളിൽ പുതുപൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സ്വാഗതസംഘവും സബ് കമ്മിറ്റികളും രൂപീകരിച്ചു.നഗരസഭ ചെയർപേഴ്സൺ സി.വി. സുധ ചെയർമാനായും പുതുപൊന്നാനി എം.ഐ ഗേൾസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ വി.പി. അബ്ദുൽ മനാഫ് ജനറൽ കൺവീനറായും സ്വാഗതസംഘം രൂപീകരിച്ചു.സ്വാഗതസംഘം രൂപീകരണ യോഗം നഗരസഭ വൈസ് ചെയർപേഴ്സൺ സി.പി. സക്കീർ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സൗദാമിനി ടീച്ചർ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. അജിത് കുമാർ, നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. മഷൂദ്, പ്രതിപക്ഷ നേതാവ് ടി.കെ. അഷറഫ്, കൗൺസിലർമാരായ മിഥ് ലാജ്, യു. മുനീബ്, കാദർകുട്ടി, സൗദാബി, ഇൽയാസ് മൂസ, എം.ഐ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.എം. അബ്ദുസമദ്, അഹമ്മദ് ബാഫഖി തങ്ങൾ, പി.ടി.എ പ്രസിഡന്റ് പി.വി. ഇബ്രാഹിം, കുഞ്ഞിമുഹമ്മദ് കടവനാട് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ വി.പി. അബ്ദുൽ മനാഫ് സ്വാഗതവും പ്രധാനാധ്യാപകൻ പി.പി. ഷംസു നന്ദിയും പറഞ്ഞു.