BREAKING NEWSLATEST NEWS

മിനി പമ്പയിൽ മണ്ഡലകാലത്ത് ഭക്തർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കും: വി.എസ്. ജോയ് എം.എൽ.എ

കുറ്റിപ്പുറം | മിനി പമ്പയിൽ ഈ വർഷത്തെ മണ്ഡലകാലത്ത് അയ്യപ്പഭക്തർക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് വി.എസ്. ജോയ് എം.എൽ.എ പറഞ്ഞു.കുറ്റിപ്പുറം കെ.ടി.ഡി.സിയിൽ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മണ്ഡലകാല അന്നദാന സ്വാഗതസംഘം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ പ്രസിഡന്റ് കണ്ണൻ പന്താവൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രകാശൻ തവനൂർ സ്വാഗതം പറഞ്ഞു. അയ്യപ്പഭക്തർക്ക് വിരിവെക്കുന്നതിനുള്ള പന്തൽ സൗകര്യങ്ങളെക്കുറിച്ച് തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് വിശദീകരിച്ചു.

വാർഡ് മെമ്പർ അബ്ദുൽ ജലീൽ, അഡ്വ. എ.എം. രോഹിത്, ഇ.പി. രാജീവ്, ഡോ. കെ.വി. കൃഷ്ണൻ, ചുള്ളിയിൽ ഉണ്ണി, കെ.കെ. ലത്തീഫ്, അക്ബർ കുഞ്ഞു, പി. ഗോപ, ബാലൻ പരപ്പനങ്ങാടി, ശ്രീനാരായണൻ, ചന്ദ്രൻ, സുജീഷ് പി.പി., സുധീർ എസ്., നൗഷാദ് ആർ.കെ., രാജേഷ് പ്രശാന്തിയിൽ, ഇ.പി. വേലായുധൻ, ഉണ്ണി കൂരട, സുനിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button