കാണി-മാർസ് ചലച്ചിത്രോൽസവം നാളെ സമാപിക്കും
ചങ്ങരംകുളം :-കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാണി- മാർസ് ചലച്ചിത്രോൽസവം ചങ്ങരംകുളം ‘മാർസ് സിനിമാസി’ൽ ആരംഭിച്ചു. ചലച്ചിത്രോത്സവത്തിൻ്റെ ഉദ്ഘാടനം സംവിധായകൻ മണിലാൽ നിർവ്വഹിച്ചു.
ഫെസ്റ്റിവൽ ബുക്ക് ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു.വാസുദേവൻ അടാട്ട് അദ്ധ്യക്ഷത വഹിച്ചു. പി. എം. കൃഷ്ണൻ നമ്പൂതിരി സ്വാഗതവും കെ. പി. തുളസി നന്ദിയും പറഞ്ഞു. ആനന്ദി ഗോപാൽ, ബിനി സുതോയ്, ദ് സൂ കീപ്പേഴ്സ് വൈഫ്, ഖിഡ്കി ഗാവ് എന്നീ സിനിമകൾ ആദ്യ ദിവസം പ്രദർശിപ്പിച്ചു. ഇന്ന് അങ്കമ്മാൾ, ട്രെയിൻ റ്റു ബുസാൻ, മൈ ഫേവറിറ്റ് കേക്ക്, വിക്ടോറിയ എന്നീ സിനിമകൾ പ്രദർശിപ്പിക്കും. വൈകുന്നേരം നടക്കുന്ന ഓപ്പൺ ഫോറം കെ. സി. നാരായണൻ ഉദ്ഘാടനം ചെയ്യും. മുഹമ്മത് കുട്ടി,നിഖിൽ പ്രഭ, ജയൻ പകരാവൂർ എന്നിവർ പങ്കെടുക്കും. ഹരി ആലങ്കോടിൻ്റെ സന്തൂർ വാദനവും, കുമാരി ബാല യുടെ ഗാനാലാപനവും നടക്കും.