സംസ്ഥാനത്ത് ബസ് ചാർജ് വർധനയില്ല; ബസ് ഉടമകളുടെ ആവശ്യം തള്ളി മന്ത്രി
സംസ്ഥാനത്ത് ബസ് ചാർജ് വർധനയില്ല. ബസ് ചാർജ് വർധനവെന്ന ബസ് ഉടമകളുടെ ആവശ്യം മന്ത്രി സി.പി. ജോൺ തള്ളി. വിദ്യാർത്ഥി കൺസെഷനും വർധിപ്പിക്കില്ല. ഇതൊഴിച്ച് ബസുടമകളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ബസുടമകളിൽ തന്നെ ഒരു വിഭാഗം നിരക്ക് വർധനയ്ക്ക് എതിരാണെന്നാണ് മന്ത്രിയുടെ ന്യായീകരണം.
നിരക്ക് കൂട്ടിയാൽ യാത്രക്കാർ കുറയുമെന്ന് ഒരു വിഭാഗം ബസ് ഉടമകൾ സംശയിക്കുന്നു. ആളുകൾ സ്വകാര്യ വാഹനങ്ങളിലേക്ക് മാറും. മുപ്പതിനായിരം ബസുകൾ ഉണ്ടായിരുന്നത് 8000 ആയി കുറഞ്ഞു.ഓട്ടോ ടാക്സി നിരക്ക് കൂട്ടണമെന്നാണ് സർക്കാരിന്റെയും അഭിപ്രായം. 2022 ലാണ് അവസാനമായി ഇവരുടെ നിരക്ക് നിശ്ചയിച്ചതെന്നും മന്ത്രി വിശദീകരിച്ചു.കുട്ടികൾ പ്രതികളായ വാഹനാപകടങ്ങളിൽ രക്ഷകർത്താക്കൾ ഉത്തരവാദിത്തം ഏറ്റെടുത്തേ പറ്റൂവെന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു. മക്കൾ വാഹനമോടിച്ചത് ഞാൻ അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ല. വാഹന ഉടമയെന്ന നിലയിൽ രക്ഷകർത്താക്കൾക്ക് ശിക്ഷ ലഭിക്കണം. മദ്യപിച്ചുള്ള വാഹനമോടിക്കലിൽ ശിക്ഷ വർധിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.