BREAKING NEWSLATEST NEWS

എടപ്പാളിൽ വീട്ടിൽ കയറി സ്വർണവും വിദേശ കറൻസിയും കവർന്നു; 20 കേസുകളിലെ പ്രതി പിടിയിൽ

എടപ്പാൾ: വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും വിദേശ കറൻസിയും മോഷ്ടിച്ച കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ നേര്യമംഗലം സ്വദേശി ടാർസൺ മനീഷ് (46) പിടിയിൽ. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് പൊന്നാനി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ പത്താം തീയതി വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് മോഷണം നടന്നത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി ഇരുപതോളം മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.പൊന്നാനി സർക്കിൾ ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. എം.വി. ജിഷ്ണു, എസ്.ഐ. മഹേഷ് കുമാർ, ജത്തിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്, ഹരിപ്രസാദ് എന്നിവരും തിരൂർ DANSAF ടീമിലെ എ.എസ്.ഐ. ജയപ്രകാശ്, സി.പി.ഒ. ശ്രീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.മോഷണം പോയ സ്വർണവും മറ്റ് മുതലുകളും കണ്ടെത്തുന്നതിനും പ്രതിയുടെ മറ്റ് മോഷണക്കേസുകളെക്കുറിച്ച് അന്വേഷിക്കുന്നതിനും പോലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button