BREAKING NEWSLATEST NEWS
തൃത്താല ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി; ഓവറോൾ കിരീടം കല്ലടത്തൂർ ഗോഖലെ സ്കൂളിന്
ആനക്കര | അഞ്ചു ദിവസം നീണ്ട തൃത്താല ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ആനക്കരയിൽ സമാപനമായി. ആനക്കര ക്യാപ്റ്റൻ ലക്ഷ്മി ജി.എച്ച്.എസ്.എസ് ഉൾപ്പെടെയുള്ള വിവിധ വേദികളിലായി നടന്ന കലോത്സവത്തിൽ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 7000ത്തോളം കലാപ്രതിഭകൾ പങ്കെടുത്തു.
ജനറൽ, അറബിക്, സംസ്കൃതം വിഭാഗങ്ങളിലായി 605 പോയിന്റ് നേടി കല്ലടത്തൂർ ഗോഖലെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നേടി. 596 പോയിന്റുമായി #വട്ടേനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 549 പോയിന്റുമായി ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.നാടിന്റെ കൂട്ടായ പ്രവർത്തനവും മികച്ച ആതിഥ്യമര്യാദയും കലോത്സവത്തിന്റെ വിജയത്തിന് മാറ്റുകൂട്ടി. വിജയികൾക്കുള്ള സമ്മാനദാനത്തോടെയാണ് സമാപന സമ്മേളനം നടന്നത്.