BREAKING NEWSLATEST NEWS
ചാച്ചാജി ജന്മ ദിനം ആഘോഷിച്ചു
എടപ്പാൾ: ജവഹർ ബാൽ മഞ്ച് തവനൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു. കാവിൽപടിയിൽ നടന്ന പരിപാടി ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ നാസർ കെ തെന്നല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ കരീം പോത്തനൂർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കോ-ഓർഡിനേറ്റർ ഫിറോസ് ഖാൻ അണ്ണക്കമ്പാട് മുഖ്യപ്രഭാഷണം നടത്തി. സുജീഷ് നമ്പ്യാർ, ജെസ്ന കാലടി, ദിവ്യ തവനൂർ, ചുള്ളിയില്‍ ഉണ്ണി,, കെ.ജി. ബെന്നി, എൻ വി അഷ്റഫ് , എസ്.സുധീര്‍ , ടി പി ശ്രീജിത്ത്, കണ്ണൻ നമ്പ്യാർ, കെ.ജി. ബാബു, കാവിൽ ഗോവിന്ദൻകുട്ടി, ഇ പി വേലായുധന്‍, പ്രണവ് കാവിൽപടി, മഹേഷ് വട്ടംകുളം, എം. മാലതി, ഇ പി വേലായുധന്‍, ഹംസ കാവുങ്കൽ, മോഹനന്‍ പാക്കത്ത്, ഗണേഷ് കാവിൽപടി എന്നിവർ സംസാരിച്ചു. തുടർന്ന് ക്വിസ് മത്സരം, ബലൂൺ പൊട്ടിക്കൽ, മ്യൂസിക് ചെയർ തുടങ്ങിയ വിവിധ ഇനം കലാപരിപാടികളും സംഘടിപ്പിച്ചു.