HEALTHLATEST NEWSPERUMPADAPPSocialUPDATES

സന്നദ്ധ രക്തദാന ക്യാമ്പ്സംഘടിപ്പിച്ചു

പെരുമ്പടപ്പ്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പെരുമ്പടപ്പ് റൈറ്റ്സ് പാലിയേറ്റിവ് കെയർ, ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി പെരിന്തൽമണ്ണ ഗവൺമെന്റ് [ഐ എം എ] ബ്ലഡ് സെന്ററുമായി സഹകരിച്ച് പെരുമ്പടപ്പ് റൈറ്റ്സ് സെന്ററിൽ വെച്ച് സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

46 പേർ പങ്കെടുത്ത ക്യാമ്പിൽ 7 പുതു രക്ത ദാതാക്കളും 1 വനിതയും ഉൾപ്പടെ 27 പേർ രക്ത ദാനം നിർവ്വഹിച്ചു.ക്യാമ്പിന് റൈറ്റ്സ് ഭാരവാഹികളും ബി ഡി കെ ജില്ലാ, താലൂക്ക് ഭാരവാഹികളും എയ്ഞ്ചൽസ് വിംഗ് ഭാരവാഹികളും ചേർന്ന് നേതൃത്വം നൽകി.

ക്യാമ്പിൽ രക്ത ദാനം നിർവഹിച്ച സുമനസ്സുകൾക്ക് ബി ഡി കെ ഭാരവാഹികൾ അഭിനന്ദങ്ങൾ അറിയിക്കുകയും,ക്യാമ്പിന്റെ മികച്ച സംഘാടനത്തിന് റൈറ്റ്സിന് ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും പെരിന്തൽമണ്ണ ഗവ. ബ്ലഡ് സെന്ററും ഉപഹാരം നൽകി ആദരിച്ചു,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button