BREAKING NEWSCHANGARAMKULAMLocal news
ഷാഫി പറമ്പിൽ എം പി യെ സമൂഹമാധ്യമത്തിൽ അസഭ്യം പറഞ്ഞ സംഭവംചങ്ങരംകുളം നരണിപ്പുഴ സ്വദേശിക്കെതിരെ ചങ്ങരംകുളം പോലീസ്കേസെടുത്തു
ചങ്ങരംകുളം :ഷാഫി പറമ്പിൽ എം.പി യെ സാമൂഹ്യമാധ്യമത്തിലൂടെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്തെന്ന പരാതിയിൽ സിപിഎം പ്രവർത്തകനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. ഷാഫി പറമ്പിൽ ലഹരി ഉപയോഗിച്ച് തിരുവനന്തപുരത്ത് എസ്.എഫ്.ഐക്കാരെ ആക്രമിച്ചെന്നും പ്രതികാരം ചെയ്യുമെന്നും ഫെയ്സ്ബുക്കിലൂടെ ഭീഷണി മുഴക്കിയതായാണ് പരാതി. നരണിപ്പുഴ സ്വദേശിയായ മൂശാലിപ്പറമ്പിൽ സൈഫുദ്ധീനെതിരെയാണ് യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡൻ്റ് അഡ്വ. കെ.വി സുജീർ ചങ്ങരംകുളം പോലീസിൽ പരാതി നൽകിയത്.സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നന്നംമുക്ക് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് ആണ് സൈഫുദ്ധീൻ