EDAPPALLATEST NEWSLocal news
കെ പി എസ് എ സഹോദയ കലോത്സവം, മൽസരങ്ങൾ പുരോഗമിക്കുന്നു
ചങ്ങരംകുളം : കെ പി എസ് എ സഹോദയ ഓൺ സ്റ്റേജ് മത്സരങ്ങൾ രണ്ടാം ദിനത്തിൽ ആവേശപൂർവ്വം മുന്നേറി കൊണ്ടിരിക്കുന്നു. വേദി ഒന്നിൽ അവതരണം, മിമിക്രി, മോണോ ആക്റ്റ്, മലയാള നാടകം വേദി രണ്ടിൽ ഭാരതനാട്യം, മോഹിനിയാട്ടം,കുച്ചുപ്പുടി, നാടോടിനൃത്തം, തിരുവാതിര, സംഘനൃത്തം എന്നിവയും അരങ്ങേറും.
വേദി മൂന്നിൽ അറബിക് പദ്യപാരായണം, മാപ്പിളപ്പാട്ട്, ദഫ് മുട്ട്, ഒപ്പന, വട്ടപ്പാട്ട് എന്നിവയും വേദി നാലിൽ ലളിതഗാനം, ശാസ്ത്രീയ സംഗീതം, ദേശഭക്തിഗാനം, നാടൻപാട്ട് വേദി അഞ്ചിൽ പദ്യപാരായണം സംസ്കൃതം – ഹിന്ദി എന്നിവയും നടക്കും.നിലവിൽ ഹൈസ്കൂൾ വിഭാഗം ഭാരതനാട്യം ലളിതഗാനം അവതരണം എന്നിവ അവസാനിച്ചു. ഹൈസ്കൂൾ വിഭാഗം നാടോടിനൃത്തം, മാപ്പിളപ്പാട്ട്, സംസ്കൃതം പദ്യപാരായണം എന്നിവ നടന്ന് കൊണ്ടിരിക്കുന്നു.