BREAKING NEWSLATEST NEWS

നാളെ ഡൽഹിയിൽ പോകാൻ ശ്രമിക്കുന്നവർക്ക് കനത്ത തിരിച്ചടി; ഇന്ത്യൻ റെയിൽവേ ഒക്ടോബർ 10 ന് ഡൽഹിയിലെത്തുന്ന എല്ലാ ട്രെയിനും റദ്ദാക്കി

ഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സമരം നടക്കാനിരിക്കെ, നാളെ ഡൽഹിയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ട മുഴുവൻ ട്രെയിനുകളും ഇന്ത്യൻ റെയിൽവേ റദ്ദാക്കി. നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് അടിയന്തര നടപടിയെന്ന് റെയിൽവെ അറിയിച്ചു. ഒക്ടോബർ 10-ന് ഡൽഹി റൂട്ടിൽ സർവീസ് നടത്താനിരുന്ന ദീർഘദൂര ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും ഉൾപ്പെടെയുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

പെട്ടെന്നുള്ള തീരുമാനത്തിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിന് പരിഹാരമായി മുഴുവൻ തുകയും റീഫണ്ട് നൽകുമെന്ന് റെയിൽവെ അറിയിച്ചു. ഡൽഹിയിലും മുംബൈയിലും ബെംഗളൂരുവിലും ഗ്യാനേഷ് കുമാറിനും എസ്ഐആറിനും എതിരെ പ്രചാരണം ശക്തമായി നടത്തിയ ശേഷമാണ് ഒക്ടോബർ പത്തിന് സിജെപി ജന്തർ മന്തറിൽ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ഇടത് വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐ, ഐസ, എഐഎസ്എഫ് ആം ആദ്മി പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ എഎസ്എപി എന്നിവയും സിജെപിക്കൊപ്പമുള്ള സമരത്തിൽ ഭാഗമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ വലിയ തോതിൽ പ്രതിഷേധക്കാർ ഡൽഹിയിലെത്തുമെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് സുരക്ഷ വർധിപ്പിച്ചത്. ഈ സാഹചര്യം മുൻനിർത്തിയാണ് റെയിൽവെയും ട്രെയിനുകൾ റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകളുടെ വിശദമായ വിവരങ്ങളും മറ്റ് യാത്ര മാർഗ്ഗങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഹെൽപ്പ് ലൈൻ നമ്പറുകൾ വഴിയും ലഭ്യമാണ്. യാത്രക്കാർ യാത്ര തിരിക്കുന്നതിന് മുൻപ് ട്രെയിൻ സമയവിവരങ്ങൾ പരിശോധിക്കണമെന്നും സഹകരിക്കണമെന്നും റെയിൽവേ വക്താവ് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button