CHANGARAMKULAMLATEST NEWSLocal newsUPDATES
വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ ‘യങ് ഇന്ത്യ’ ക്യാമ്പയിൻ
ചങ്ങരംകുളം: വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ ‘പകരം ചോദിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ. എടപ്പാൾ ബ്ലോക്ക് കമ്മിറ്റി ചങ്ങരംകുളത്ത് ‘യങ് ഇന്ത്യ’ ക്യാമ്പയിൻ സംഘടിപ്പിച്ചു.ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ജയദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബിജു കുണ്ടയാർ അധ്യക്ഷത വഹിച്ചു.ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് എ. സിദ്ധിഖ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. ആർ. ഗായത്രി, സി.പി.ഐ.എം. ഏരിയ സെക്രട്ടറി ടി. സത്യൻ, പി. വിജയൻ, എം. മുസ്തഫ, കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി സന്ദീപ് സ്വാഗതവും വൈസ് പ്രസിഡന്റ് ബിജീഷ് കോക്കൂർ നന്ദിയും പറഞ്ഞു.