BREAKING NEWSLATEST NEWS

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും, കെ.പി നൗഷാദലി എം എൽ എ

ചങ്ങരംകുളം :- പൊന്നാനിയിൽ സ്ഥലം ലഭ്യമായാൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കാൻസർ നിർണയ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോൾ മേഖലയിൽ ഉപയോഗിക്കുന്ന കീടനാശിനികൾ പലതും പല രാജ്യങ്ങളും നിരോധിച്ചതാണ്.

അനുവദനീയമായ അളവിലാണോ കീടനാശിനികൾ ഉപയോഗിക്കുന്നതെന്ന് ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും എംഎൽഎ പറഞ്ഞു.തൃശൂർ മെഡിക്കൽ കോളജ്, തൃശൂർ ദയ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ ബ്ലോക്ക് പ്രസിഡന്റ് റസീന ഇസ്മായിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.വിനോദ്, ദയ ഹോസ്പിറ്റൽ എം.ഡി ഡോ.വി.കെ.അബ്ദുൽ അസീസ്, ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനാഥ്, അഷ്‌ഹർ പെരുമുക്ക്,സാബിറ ഷാഹുദ്ദീൻ, ടി.കെ.ഇസ്മായിൽ, ഹസീബ് കേക്കൂർ, പി.ടി. ഖാദർ, മുഹമ്മദലി നരണിപുഴ, പി.പി.യൂസഫലി, അഡ്വ. നിയാസ് മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. ബോധവൽക്കരണ ക്ലാസും നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button