BREAKING NEWSLATEST NEWS
തവനൂർ മിനി പമ്പയിലെ വാട്ടർ എ ടി എം പ്രവർത്തനം നിലച്ച് മാസങ്ങൾ
തവനൂർ: മിനിപമ്പയിലെ വാട്ടർ എ.ടി.എം പ്രവർത്തനം നിലച്ച്മാസങ്ങൾ. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2021 – 2022 ൽ അനുവദിച്ച വാട്ടർ എ.ടി.എം ആണ് ഉപയോഗിക്കാൻ പറ്റാതെ വൃത്തികേടായി കിടക്കുന്നത് ശബരി മലഭക്തർക്കും ക്ഷേത്രത്തിലേക്ക് വരുന്നവിശ്വാസികൾക്കും ഏറെ ഉപകാരമുള്ളതായിരുന്നു.
ഇപ്പോൾ വെള്ളം കൈയ്യിൽ കരുതേണ്ട അസ്ഥയാണ് കാണുന്നത്. മാത്രമല്ല അന്യ സംസ്ഥാന തീർത്ഥാടകർ ആണ് ഏറെ പ്രയാസമനുഭവിക്കുന്നത്. മിനിപമ്പ വികസനവുമായി ബന്ധപ്പെട്ട് നവീകര നടന്നുകൊണ്ടിരിക്കുകയാണ്.അതിൽ വാട്ടർ എ.ടി.എം പ്രവർത്തിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.