പശ്ചിമ ബംഗാള്‍ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി ടിഎംസി ഓഫീസില്‍ മരിച്ച നിലയില്‍; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുൻ ഡെപ്യൂട്ടി സ്പീക്കറായ ആശിഷ് ബാനർജിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം.ബിര്‍ഭും ജില്ലയില്‍ അദ്ദേഹത്തിന്റെ വസതിക്ക് സമീപത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിനകത്താണ് ആശിഷ് ബാനര്‍ജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു.
ഞായറാഴ്ച രാവിലെയാണ് സംഭവം. ടിഎംസി ഓഫീസില്‍ നിന്നും ആശിഷ് ബാനര്‍ജിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.താൻ രാഷ്ട്രീയ ജീവതത്തിൽ ഉടനീളം ശുദ്ധി പുലര്‍ത്തിയിരുന്നു. യാതൊരുവിധ അഴിമതിയും നടത്തിയിട്ടില്ല. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഇതിൽ വ്യകമാക്കുന്നു.
ആശിഷിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.അദ്ദേഹം രാംപുർഹട്ട് നിയമസഭാ മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വന്നതിനുശേഷം, സംസ്ഥാനത്തിന്റെ സ്കൂൾ വിദ്യാഭ്യാസ മന്ത്രിയായും കൃഷി മന്ത്രിയായും ആയുഷ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ച