BREAKING NEWSKERALALATEST NEWSPUBLIC INFORMATIONTRENDING

കൊടികുത്തിമലയിൽ ഇനി സൂര്യോദയവും അസ്തമയവും കാണാം: സന്ദർശന സമയം നീട്ടി; പ്രകൃതി സ്നേഹികൾക്ക് മികച്ച അവസരം..!

പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്ക് ഇനി മുതൽ പുലർകാലത്തെ സൂര്യോദയവും സന്ധ്യയിലെ മനോഹരമായ അസ്തമയവും നേരിട്ടുകണ്ട് ആസ്വദിക്കാം.ഒക്ടോബർ രണ്ടു മുതൽ (02.10.2026) കൊടികുത്തിമലയിൽ സന്ദർശന സമയം ദീർഘിപ്പിച്ചുകൊണ്ട് വനംവകുപ്പ് പുതിയ ഉത്തരവിറക്കി.

ഇതോടെ സഞ്ചാരികളുടെയും പ്രകൃതിസ്നേഹികളുടെയും ഏറെക്കാലത്തെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്.പുതിയ നിർദേശമനുസരിച്ച് രാവിലെ 4.30 മുതൽ രാത്രി 7.30 വരെയായിരിക്കും പൊതുജനങ്ങൾക്ക് സന്ദർശന സമയം അനുവദിക്കുക. രാവിലെ 4.30 ന് ആരംഭിക്കുന്ന പ്രവേശന ടിക്കറ്റ് വിതരണം വൈകുന്നേരം 6.30 വരെ തുടരും.ടോപ്പ് സ്റ്റേഷനിൽ എത്തുന്ന സഞ്ചാരികൾ രാത്രി 7.30-ഓടെ നിർബന്ധമായും തിരിച്ചിറങ്ങണമെന്ന് കാളികാവ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ.നിലവിൽ രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ മാത്രമായിരുന്നു കൊടികുത്തിമലയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. സന്ദർശന സമയത്തിൽ വരുത്തിയ ഈ മാറ്റം മേഖലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് വൻ കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button