BREAKING NEWSLATEST NEWSUPDATES
പാലക്കാട് വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾ മരിച്ചു
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾ മരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശികളായ രണ്ട് കുട്ടികളാണ് മരിച്ചത്.വീടിനോട് ചേർന്നുള്ള വാട്ടർ ടാങ്കിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു. കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ടാങ്കിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.