BREAKING NEWSKERALAPUBLIC INFORMATIONUPDATES

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം; പൊതുപരിപാടികളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ കൂട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ കൂട്ടാനുള്ള തീരുമാനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും.യാത്രാവേളയില്‍ അകമ്പടിയായി എസ്‌കോര്‍ട്ട്, പൈലറ്റ് വാഹനങ്ങള്‍ മാത്രമാണുണ്ടാകുക. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. മന്ത്രിമാര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. സുരക്ഷ കൂട്ടണമെന്ന് ഇന്റലിജന്‍സ് മേധാവി പൊലീസ് ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിരുന്നു.

അനിയന്ത്രിതമായ ജനക്കൂട്ടം മുഖ്യമന്ത്രിയെ സമീപിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കുന്ന വിധത്തില്‍ അടുത്തിടപഴകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. പൊതുപരിപാടികളിലും അദ്ദേഹം യാത്ര ചെയ്യുന്ന ഇടങ്ങളിലും യൂണിഫോമിലുള്ള പൊലീസുകാര്‍ക്ക് പുറമേ മഫ്തിയിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഇന്റലിജന്‍സ് മേധാവിയുടെ നിര്‍ദേശത്തിലുണ്ട്.അതേസമയം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ കരിങ്കൊടി പ്രതിഷേധം തുടരുകയാണ് യുവമോര്‍ച്ച. തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ ഇന്നലെ അര്‍ദ്ധ രാത്രിയും പ്രതിഷേധമുണ്ടായി. ചാക്ക പാലത്തില്‍ വെച്ച് 12.45-ഓടെയായിരുന്നു പ്രതിഷേധം. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു ആചാരിയടക്കം മുന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ പ്രതിഷേധത്തില്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് ബിജെപി നിലപാട്‌

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button