EDAPPALLocal news

സോഷ്യൽ ഓഡിറ്റ് &പബ്ലിക് ഹിയറിങ്ങ്, എമിരേറ്റ്സ് മാളിൽ വെച്ചു നടത്തി

വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ 2022-23, സെപ്റ്റംബർ മുതൽ മാർച്ച്‌ വരേ നടന്ന എല്ലാ തൊഴിലുറപ്പ് പ്രവർത്തികളുടെയും ജനകീയ ആഡിറ്റിംഗ് നടത്തുകയും, റിപ്പോർട്ട്‌ അവതരിപ്പിച്ചു ചർച്ചക്ക് വിധേയമാക്കി മുൻകാല പോരായ്മകൾ വിശകലനം ചെയ്തു, പുതിയ വർഷം 5കോടിയിൽ പരം രൂപ ചിലവാക്കുന്നതിനുള്ള കർമപദ്ധതിക്കു രൂപം നൽകുകയും, പുതിയ തൊഴിലുറപ്പ് മേഖലയിലെ തൊഴിലാളികൾക്കു നല്ല അവസരങ്ങൾ നല്കാനും, തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാനും, ആവർത്തന സ്വഭാവമുള്ള ജോലികളിൽ നിന്നു മാറി എന്നെന്നും നിലനിർത്തി പോകാനുള്ള അസറ്റ്കൾ നിർമ്മിക്കാനുമുള്ള നിർദ്ദേശങ്ങളാണ് സർക്കാർ ഭാഗത്തു നിന്നുള്ളത്, എല്ലാ പഞ്ചായത്തുകളിലും ഏകീകരണ സ്വഭാവത്തോടെയുള്ള പരിശോധനകൾക്ക് വിധേയമാക്കാനാണ് സർക്കാർ നിർദ്ദേശം..നിലവിലുള്ള 100 തൊഴിൽ ദിനങ്ങളിൽ നിന്നും 150ദിവസമായി തൊഴിൽ ദിനങ്ങൾ വർധിപ്പിക്കാനുള്ള ഇടപെടലുകൾ നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം സദസ്സിൽ കരഘോഷത്തോടെയാണ് പാസാക്കിയത്,
നടപ്പിലാക്കിയ തൊഴിലുറപ്പിന്റെ എല്ലാ പ്രവർത്തികൾക്കും ബോർഡുകൾ സ്ഥാപിചതിനെയും, വളരെ കൃത്യമായി പദ്ധതികൾ നടപ്പിലാക്കിയതിനെയും ഓംബുഡ്‌സ്‌മാൻ മുഖ്‌തകണ്ടം അഭിനന്ദിച്ചു, വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ അധ്യക്ഷത വഹിച്ച വേദിയിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, എം എ, നജീബ് സ്വാഗതം ആശംസിച്ചു,
തൊഴിലാളികളെ ബാധിക്കുന്ന വിധത്തിൽ കക്ഷി രാഷ്ട്രീയ അതിപ്രസരം കടന്നു കയറാതെ, ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാതെ, തൊഴിലാളികൾ പൊതുസേവകർ ആണെന്ന ബോധം അവരിൽ വളർത്തിയെടുക്കുന്ന രീതിയെ പരിപോഷിപ്പിച്ചു അത് വഴി നാടിന്റെ നന്മക്ക് ഉതകുന്ന സാമൂഹ്യ പ്രവർത്തതിന് എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ആവശ്യപ്പെട്ടു,
ബ്ലോക്ക് തലത്തിലുള്ള നാല്‌ പഞ്ചായത്തുകൾക്കും ഒരേ പോലെയുള്ള നിർദ്ദേശങ്ങൾ നൽകുകയും, എന്നാൽ ചില പഞ്ചായത്തുകളിൽ വ്യത്യസ്ത സമീപനം പുലർത്തുകയും, അത് കൊണ്ടുഉണ്ടാകുന്ന അനന്തര ഫലങ്ങൾ പൊതുജനങ്ങളിലുണ്ടാക്കുന്ന പ്രതികരണങ്ങൾ, തെറ്റിദ്ധാരണകൾക്ക് ഇടനല്കുന്നു എന്നത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് പൊതു ചർച്ചയിൽ അഭിപ്രായമുയർന്നു,
ജില്ല റിസോർസ് പേഴ്സൺ അബ്ദുൽ ജബ്ബാർ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌, സി, രാഘവൻ, റാബിയ, പദ്മടീച്ചർ, ഷീജ, തുടങ്ങിയ മെമ്പറാന്മാരും, മൻസൂർ മരയങ്ങട്ട്, (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )നാസർ കൊലക്കാട്, വിലാസിനി (മാറ്റ് പ്രധിനിധി )എന്നിവർ ആശംസകൾ അർപ്പിച്ചു,
ഷമീർ (എ ഇ, mrges )നന്ദി പറഞ്ഞു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button