Local newsTHAVANUR
തവനൂർ ഗവ കോളേജിൽ കുടുംബശ്രീ കാന്റീൻ ആരംഭിച്ചു.
തവനൂർ: തവനൂർ ഗവ കോളേജിൽ മിത്ര കുടുംബശ്രീ കാന്റീൻ ആരംഭിച്ചു. അന്നപൂർണ്ണ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച കാന്റീൻ
ഡോ. കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി വി ശിവദാസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സബിൻ ചിറക്കൽ, കോളേജ് പ്രിൻസിപ്പൽ സീജ,പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ സലീം, അസിസ്റ്റന്റ് സെക്രട്ടറി രാജേഷ്, പ്രീത, വിനീത് തുടങ്ങിയവർ സംബന്ധിച്ചു.