BREAKING NEWSLATEST NEWS

എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം

എടപ്പാൾ | 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ മികച്ച സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം.2026-ലെ നിക്ഷേപ സമാഹരണത്തിൽ പൊന്നാനി താലൂക്ക് തലത്തിൽ വനിത സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം നേടിയാണ് സംഘം നേട്ടം ആവർത്തിച്ചത്.

2025-26 സാമ്പത്തിക വർഷാവസാനത്തിലെ വായ്പാ കുടിശ്ശിക ഏറ്റവും കുറവുള്ള വനിത സഹകരണ സംഘങ്ങളുടെ വിഭാഗത്തിലും സംഘം ഒന്നാം സ്ഥാനം നേടി.തുടർച്ചയായ നേട്ടങ്ങളിലൂടെ സഹകരണ മേഖലയിലെ പ്രവർത്തന മികവ് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് എടപ്പാൾ വനിത സഹകരണ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button