തിരൂർ

പുനർജനിയിൽ പുനർജനിച്ചത് നിരവധി ആശുപത്രി ഉപകരണങ്ങൾ

തീരുർ : സീതി സാഹിബ്‌ മെമ്മോറിയൽ പോളിടെക്നിക്ക് കോളേജിലെ നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ യൂണിറ്റ് 131,172 ന്റെ അഭിമുഖ്യത്തിൽ സുസ്ഥിര വികസനത്തിന് എൻ എൻ എസ് യുവത എന്ന പ്രമേയത്തിൽ മൂന്ന് ദിവസങ്ങളിലായി പുനർജനി ക്യാമ്പ് സംഘടിപ്പിച്ചു.
തിരൂർ ജില്ലാ ആശുപത്രി, പൊന്നാനിയിലെ സ്ത്രികളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലെ കേടുവന്ന് ഉപയോഗ ശൂന്യമായി കിടന്ന ഐ വി സ്റ്റാന്റ്, കട്ടിലുകൾ, അലമാര, ഇരുമ്പ് കസേരകൾ, സ്ട്രക്ചറുകളുടെ വീലുകൾ, സീലിങ്ങ് ഫാൻ, വാൾ ഫാൻ, വാട്ടർ കൂളർ, ഓക്സിജൻ സിലണ്ടറുകൾ, ഓപ്പറേഷൻ തിയറ്ററുകളിലെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഓട്ടോക്ലേവ് മെഷിൻ, ലിഫ്റ്റ്, ജനറേറ്ററിന്റെ കേടുപാടുകൾ, ഇലക്ട്രിക്കൽ കൺട്രോൾ പാനലിലെ വയറിങ്ങ് തകരാറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ തകരാറുകൾ, പ്ലംബിങ്ങ്, വെൽഡിങ്ങ് പ്രവർത്തികൾ, ഗൈനക്കോളജി, പീഡിയാട്രിക് വാർഡിലെ ചുമരുകളുടെ പെയിന്റിങ്ങ്, ചുമർ ചിത്രങ്ങൾ
എന്നിവ നടന്നു.
കൂടാതെ തലക്കാട്
പഞ്ചായത്ത് അംഗൻവാടിയിലെ പെയിന്റിങ്ങും
ക്യാമ്പിന്റെ ഭാഗമായി നടന്നു വോളണ്ടിയർമാരിൽ സാങ്കേതിക കഴിവുകൾ മെച്ചപ്പെടുത്തുക, സന്നദ്ധ സേവനം ചെയ്യാനുള്ള മനസ്സ് സൃഷ്ടിക്കുക വഴി സോഷ്യൽ എഞ്ചിനീയറാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ മുഖ്യ ലക്ഷ്യം.
തിരൂർ ജില്ലാ ആശുപത്രിയിൽ പുനർജനി പദ്ധതി യുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ നിർവ്വഹിച്ചു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിരി ചെയർപേഴ്സൺ നസീബ അസീസ്,
ആർ എം ഒ ഡോ: ബബിത, എച്ച് എം സി അംഗം പാറപ്പുറത്ത് കുഞ്ഞുട്ടി, പോളിടെക്നിക്ക് പ്രിൻസിപ്പൽ ഡോ: പി ഐ ബഷീർ, ഓഫീസ് സൂപ്രണ്ടന്റ് കുന്നത്ത് അബ്ബാസ്, ഐ ഇ ഡി സി കോർഡിനേറ്റർ എ.എസ്.ഹാഷിം, പ്രോഗ്രാം ഓഫീസർമാരായ അൻവർ സുലൈമാൻ എം.ടി, ജംഷീദ് എന്നിവർ സംസാരിച്ചു
ക്യാമ്പിന് കോർഡിനേറ്റർമാരായ കെ.ആദർശ് അൻഫാസ്, സെക്രട്ടറിമാരായ നൂറുൽ ഫിദ, കെ.സി മേഘ, ശ്രീഹരി, അഭിജിത്, അർച്ചന, ഷബീർ അലി, സാജിദ് എന്നിവർ നേതൃത്വം
നൽകി. നൂറോളം വോളണ്ടിയർമാർ 3 ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button