BREAKING NEWSLATEST NEWS
എടപ്പാൾ ഉപജില്ലാ കലോത്സവം, വട്ടംകുളത്തിന് ഇരട്ട കിരീടം
വട്ടംകുളം | എടപ്പാൾ ഉപജില്ല കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ചരിത്ര വിജയം.യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും യു.പി അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സ്കൂൾ ഇരട്ട കിരീടം നേടിയത്.
കൂടാതെ യു.പി സംസ്കൃതോത്സവം, എൽ.പി അറബിക് കലോത്സവം, എൽ.പി ജനറൽ കലോത്സവം എന്നീ മൂന്ന് മേളകളിൽ രണ്ടാം സ്ഥാനവും സ്കൂൾ നേടി.വിജയത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന അനുമോദന യോഗം പ്രധാന അധ്യാപിക എസ്. സുജ ബേബി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി. സജി അധ്യക്ഷത വഹിച്ചു.കെ.എൻ. ശ്രീദൻ, സി. കാഞ്ചന, കെ. വിജയ, വി.കെ. ഗീത, പി.വി. ആമിനാബി, കെ. ഷാലി എന്നിവർ പ്രസംഗിച്ചു.