BREAKING NEWSLATEST NEWS

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: ‘നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം’ എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തിൽ പൊന്നാനി നിയോജക മണ്ഡലം എം.എൽ.എ കെ.പി. നൗഷാദലിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ.

ഹാർബറിന്റെ ശുചിത്വവും പരിസരസംരക്ഷണവും ഉറപ്പാക്കുന്നതിനൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം വർധിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, എൻ.എസ്.എസ് വളണ്ടിയർമാർ, ഹാർബർ തൊഴിലാളികൾ, ബോട്ട് ഉടമകൾ, പൊതുജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.ഹാർബറിന്റെ ശുചിത്വം നിലനിർത്തേണ്ടത് ഓരോരുത്തരുടെയും കൂട്ടായ ഉത്തരവാദിത്വമാണെന്ന സന്ദേശം ഉയർത്തിയായിരുന്നു പരിപാടി.

ശുചീകരണ യജ്ഞം ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയർ രേഷ്മ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രതിനിധി അലി ചെറുവത്തൂർ, ഹാർബർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആൽവിൻ, അസിസ്റ്റന്റ് എൻജിനീയർ രാജേഷ്, കൗൺസിലർമാരായ എച്ച്. കബീർ, ഇല്യാസ് മൂസ എന്നിവർ പങ്കെടുത്തു.ബോട്ട് ഓണേഴ്സ് ഭാരവാഹികളായ സജ്ജാദ്, സക്കീർ, കോയ, അബ്ദുട്ടി എന്നിവർ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button