BREAKING NEWSLATEST NEWS

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ പതാരം എൻ എസ് എൻ എസ് പി എം യു പി എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഭവികാലക്ഷ്മി എന്ന ഗൗരികുട്ടി സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളിൽ ആഹ്വാനം ചെയ്ത ഇക്കോ സ്റ്റോൺ ചലഞ്ചിന്റെ പാലക്കാട് ജില്ലാതല ഉത്ഘാടനം, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ പി രാമദാസ് മാസ്റ്റർ നിർവഹിച്ചു.

മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി മണി അധ്യക്ഷതവഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംല ടീച്ചർ, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് അംഗം അബ്ദുൽ കരീം,സ്കൂൾ പിടിഎ പ്രസിഡണ്ട് ടികെ നൗഷാദ് , എസ് എം സി ചെയർമാൻ മുഹമ്മദ് റിയാസ്, ഫൈസൽ ബാബു, സൈനുൽ ആബിദീൻ, ഹംസ കെ, സത്താർ സി വി, എംവി ഫസൽ ആശംസകൾ നേർന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് എൻ പി ഫൗസിയ സ്വാഗതവും, എസ് ആർ ജി കൺവീനർ നിഷ നന്ദിയും പറഞ്ഞു,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button