BREAKING NEWSENTERTAINMENTLATEST NEWSPUBLIC INFORMATIONTRENDINGUPDATES

അയ്യേ നാണമില്ലേ ഞങ്ങൾ ഉണ്ടാക്കിയത് ചൂടാക്കി കഴിക്കാൻ; ആപ്പിളിനെ പരിഹസിച്ച് സാംസങ്

ഫോള്‍ഡബിള്‍ ഫോണായ ഐഫോണ്‍ ഡ്യുവോ ആപ്പിള്‍ പുറത്തിറക്കിയതിന് പിന്നാലെ പരിഹാസവുമായി സാംസങ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ആപ്പിളിനെ കളിയാക്കി നിരന്തരം സാംസങ് പോസ്റ്റുമായി എത്തിയത്.”ട്രെന്‍ഡിനൊപ്പമെത്താന്‍ ഏഴു വര്‍ഷം ആപ്പിളിന് വേണ്ടി വന്നു. ഞങ്ങള്‍ മിച്ചം വച്ചത് ചൂടാക്കിക്കഴിക്കുമ്പോൾ പറയണേ” എന്നായിരുന്നു സാംസങ്ങിന്‍റെ ആദ്യ പോസ്റ്റ്. പിന്നാലെ ആപ്പിളിനെതിരേ നിരന്തരം പോസ്റ്റുകൾ വന്നു.’നോക്കിക്കേ, ഇതില്‍ നല്ല സാമ്യമുണ്ടല്ലോ’, ‘ ഞങ്ങളെ കാത്തിരുത്തി.

സമ്മതിച്ചു, പക്ഷേ ഞങ്ങളിവിടെയുണ്ട്. മൂന്ന് മടക്കുള്ള ഫോണ്‍ വരെ വന്നുകഴിഞ്ഞു’, ‘മാറാന്‍ സമയമായി’ ‘ ക്ഷമിക്കണം കേട്ടോ, അവര്‍ ഞങ്ങളെയും കോപ്പിയടിച്ചു’ എന്നിങ്ങനെയാണ് പോസ്റ്റുകൾ വന്നിരിക്കുന്നത്. “അവർ ഞങ്ങളെയും കോപ്പി അടിച്ചു” എന്ന സാംസങ്ങിന്‍റെ പോസ്റ്റിന് “ഏതോ ഒരു വൃത്തികെട്ട അപരിചിതൻ എന്നെ ഇരട്ടപ്പേര് വിളിക്കുന്നു” എന്ന് ഡ്യുവോലിംഗോ തമാശയായി മറുപടി നൽകിയതും വലിയ ട്രെൻഡായി.2019 സെപ്റ്റംബർ 6-നാണ് ആഗോളതലത്തിൽ ആദ്യമായി സാംസങ്ങ് മടക്കാവുന്ന ഫോണായ Samsung Galaxy Fold പുറത്തിറക്കിയത്. കഴിഞ്ഞ ദിവസമാണ് ഈ മോഡൽ ഫോണുകൾ ആപ്പിൾ പുറത്തിറക്കിയത്. എന്നാൽ എതിരാളികള്‍ കളിയാക്കുന്നുണ്ടെങ്കിലും ചുമ്മതെ ഏഴു വര്‍ഷം കഴിഞ്ഞ് ഫോള്‍ഡബിള്‍ ഫോണുമായി വന്നതല്ലെന്നാണ് ആപ്പിളിന്‍റെ പ്രതികരണം. എതിരാളികളുടെ മോഡലുകളെ അപേക്ഷിച്ച് ഡിസൈനിലും വിവരങ്ങളുടെ സ്വകാര്യതയിലും ആപ്പിളിനെ വെല്ലാനാവില്ലെന്നും അവർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button