CHANGARAMKULAMLocal news
അസ്സബാഹ് ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെൻറന് 100 ശതമാനം വിജയം
ചങ്ങരംകുളം: വളയംകുളം അസ്സബാഹ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇക്കഴിഞ്ഞ ഫൈനൽ ഇയർ ഡിഗ്രി പരീക്ഷയിൽ ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെൻറ് 100% വിജയം കൊയ്തു. ഫൈനൽ സെമസ്റ്റർ പരീക്ഷയ്ക്കിരുന്ന 34 കുട്ടികളിൽ 34 പേരും വിജയികളായി.
വിജയികളായ കുട്ടികളെയും ഉന്നത വിജയത്തിന് നേതൃത്വം നൽകിയ ഫാക്കൽറ്റീസ്നെയും ആദരിക്കുന്നതിനായി വിപുലമായ രീതിയിൽ ചടങ്ങ് സംഘടിപ്പിക്കുന്നതിന് മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു പ്രസിഡൻറ് പി പി എം അഷ്റഫ് അധ്യക്ഷo വഹിച്ചു .വി, മുഹമ്മദ് ഉണ്ണി ഹാജി, കുഞ്ഞിമുഹമ്മദ് പന്താവൂർ, റസാക്ക് ചങ്ങരംകുളം, പി ഇഅബ്ദുസ്സലാം മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.