EDAPPALLocal news
കുഞ്ഞനിയൻമാർക്കും അനിയത്തിമാർക്കും പുസ്തക സമ്മാനവുമായി എൻ. എസ്.എസ് വളണ്ടിയേഴ്‌സ്
എടപ്പാൾ : GHSS എടപ്പാൾ NSS യൂണിറ്റ് ശേഖരിച്ചതും വാങ്ങിച്ചതുമായ പുസ്തകങ്ങൾ “പുസ്തക ചങ്ങാത്തം ” എന്ന പേരിൽ GJBS വട്ടംകുളത്തിലെ കുട്ടികൾക്ക് സമ്മാനിച്ചു. വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ് ഷാജിത മോൾ പരിപാടി ഉദ്ഘാടനം ചെയ്തു. GJBS വട്ടംകുളം PTA പ്രസിഡണ്ട് നിഷാദ് അധ്യക്ഷനായി. HM ഇൻചാർജ് പ്രിയ ടീച്ചർ സ്വാഗതം പറഞ്ഞു. GHSS എടപ്പാൾ പ്രിൻസിപ്പൽ ശ്രീ കെ എം അബ്ദുൾ ഗഫൂർ പുസ്തക പരിചയവും സന്ദേശവും നൽകി. GHSS എടപ്പാൾ PTA പ്രസിഡണ്ട് ശ്രീ രാമചന്ദ്രൻ പദ്ധതി പ്രവൃത്തി വിശദീകരിച്ചു. അധ്യാപകനായ വൈശാഖ്, ശ്രീജ, രജനി എന്നിവർ ആശംസകൾ അർപ്പിച്ചു NSS പ്രോഗ്രാം ഓഫീസർ പ്രിനേഷ് സി വി നന്ദി പറഞ്ഞു