EDAPPALkaladiLocal news

വായനാദിനം: ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ: വായനാദിനത്തോടനുബന്ധിച്ച് കാലടി ബ്രൈറ്റ് ലൈൻ ഇംഗ്ലീഷ് സ്കൂളിൽ റീഡേഴ്സ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ലോഗോ മുൻ എം.പി. ഹരിദാസ് പ്രകാശനം ചെയ്തു.വിദ്യാർത്ഥികൾക്ക് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നതിനായാണ് റീഡേഴ്സ് ഡെവലപ്മെന്റ് പ്രോഗ്രാം നടപ്പാക്കുന്നത്.വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി, വായനാമത്സരം, ക്വിസ് മത്സരം, പുസ്തകപരിചയം എന്നിവ സംഘടിപ്പിച്ചു.പ്രിൻസിപ്പൽ എൻ. വി. സന്തോഷ് കുമാർ, കെ. ത്രിജില, പി. ടി. നിഖിൽ, എം. ഷിബിലി, കെ. എം. ദിവ്യ, ഇ. പി. സമീറ, ഇ. നിത്യ, കെ. വി. ഷാനിജ, ഷമ്മാസ്, നിസാം അഫ്സൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button