വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ മക്കൾ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി ZENITH 2026 എജുക്കേഷൻ അവാർഡ് വിതരണം നടത്തി. വട്ടംകുളം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വട്ടംകുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എ നജീബ് ഉദ്ഘാടനം ചെയ്തു. സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പത്തിൽ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വട്ടംകുളം മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി. വി. ഹനീഫ സി.പി.ഐ. ലോക്കൽ സെക്രട്ടറി മുസ്തഫ എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ എൻ.വി അഷ്‌റഫ് പ്രസംഗിച്ചു. വട്ടംകുളം മഹല്ല് പ്രവാസി സംഘം പ്രസിഡന്റ് ജാഫർ ശുകപുരം അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഗഫൂർ സ്വാഗതവും ഷഫീഖ് നന്ദിയും രേഖപ്പെടുത്തി.