എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ
എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ വെച്ച് നടന്നു.വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ നേതൃഗുണവും ജനാധിപത്യ ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ പാർലമെന്റ് പ്രവർത്തിക്കേണ്ടതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡണ്ട് പറഞ്ഞു തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സ്കൂളിന്റെ മികവിനും അച്ചടക്കത്തിനും വേണ്ടി പ്രവർത്തിക്കണമെന്ന് അവർ പറഞ്ഞു
വാർഡ് മെമ്പർ . വി വി .എം മുസ്തഫ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജ്മെൻറ് ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഷബീർ മാണൂർ, പിടിഎ വൈസ് പ്രസിഡണ്ട് പ്രദീപ് കുമാർ എം, എംടിഎ വൈസ് പ്രസിഡണ്ട് നസീറ,പ്രധാന അധ്യാപിക സതി. സിപി ഉൾപ്പെടെയുള്ളവർ, പ്രേമകുമാരി, എ പി, മുഹമ്മദ് ഫൈസൽ സി വി നീതു, ആലിയത്ത്, ആകാശ്, ജ്യോതികൃഷ്ണ, സീമ, ഷറഫിയ എന്നിവർ സംസാരിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആദിദേവ് എം, ഷെൻസ ഫാത്തിമ. കെ വി, അശ്വന്ത് പ്രദീപ്, മുഹമ്മദ് ഫായിസ്, സ്വാലിഹനൗറ പി പി എന്നീ സാരഥികൾക്ക് സർട്ടിഫിക്കറ്റുകളും ബാഡ്ജുകളും വിതരണം ചെയ്തു. സ്കൂൾ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.