Local newsPONNANI

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി അസോസിയേഷന്റെ കീഴിൽ
“Routes to Roots” എന്ന പേരിൽ സംഘടിപ്പിച്ചു.
വൈകുന്നേരം 4:30 ന് നടന്ന ഉദ്ഘാടന സമ്മേളനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ.എൻ ഷംസുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. പൊന്നാനി എം.എൽ.എ കെ.പി നൗഷാദലി അധ്യക്ഷത വഹിച്ച സംഗമത്തിൽ തവനൂർ എം.എൽ.എ അഡ്വ. വി.എസ് ജോയ് വിശിഷ്ടാതിഥിയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേന്ദ്ര ശൂറാംഗം എം.ഐ അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നിർവഹിച്ചു.

പൊന്നാനിയിൽ നിർദ്ദിഷ്ട ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനും അതിന്റെ ഓഫ് ക്യാമ്പസ് ഐ.എസ്.എസ് സ്ഥാപനത്തിന് അനുവദിക്കുന്നതിനും വേണ്ടി വിദ്യാഭ്യാസ മന്ത്രിക്ക് അലുംനി അസോസിയേഷൻ പ്രസിഡന്റ് ടി.പി മുഹമ്മദ്‌ മുസ്തഫയും, സെക്രട്ടറി എം.മുഹമ്മദ്‌ ബാസിലും ചേർന്ന് നിവേദനം നൽകി.

ഐ എസ് എസ്.എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഫിൽസ ഫയാൻ രചിച്ച കവിതാ സമാഹാരത്തിന്റെ പുസ്തക പ്രകാശനം ‘Microwaves in Lowercase’ സംഗമത്തിൽ മന്ത്രി നിർവ്വഹിച്ചു. ഫിൽസ ഫയാന് അലുംനി അസോസിയേഷന്റെ ഉപഹാരം മന്ത്രി കൈമാറി.
കൂടാതെ 25 വർഷത്തിലധികമായി ഐ.എസ്.എസ്സിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഐ.എസ്.എസ് കുടുംബാംഗങ്ങളെ സംഗമത്തിൽ ആദരിച്ചു.

ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് അലുംനി അസോസിയേഷനും സ്കൂൾ സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സര വിജയിയായ പൂർവ്വ വിദ്യാർത്ഥിനി ജുബൈരിയ ഹൈദരലിക്കുള്ള ക്യാഷ് പ്രൈസും ചടങ്ങിൽ കൈമാറി.
പൊന്നാനി നഗരസഭാ വൈസ് ചെയർപേഴ്സണും പൂർവ വിദ്യാർത്ഥിയുമായ സി.പി സക്കീർ, മുനിസിപ്പൽ കൗൺസിലറും പൂർവ വിദ്യാർത്ഥിയുമായ പി.കെ ഷാഹിന, മുനിസിപ്പൽ കൗൺസിലർ സോമൻ, പൊന്നാനി മഖ്ദൂം എം.പി മുത്തുകോയ തങ്ങൾ, പൂർവ്വ വിദ്യാർത്ഥി ഫൈസൽ ബാഫഖി തങ്ങൾ, ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിത വിഭാഗം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സി.വി ജമീല, റിട്ട: ഗവ: അഡീഷണൽ സെക്രട്ടറി എ.അബ്ദുൽ ലത്തീഫ് മാറഞ്ചേരി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് പൊന്നാനി ഏരിയ പ്രസിഡന്റ് പി. അബ്ദുസ്സലാം, പി.ടി.എ പ്രസിഡന്റ്‌ കെ. ഫിറോസ് തുടങ്ങിയവർ സംബന്ധിച്ചു. പ്രിൻസിപ്പാൾ പി.കെ അബ്ദുൽ അസീസ് സമാപനം നിർവഹിച്ച സംഗമത്തിൽ ഐ.എസ്.എസ് പ്രസിഡന്റ് പി.വി അബ്ദുൽ ലത്തീഫ് ആമുഖ ഭാഷണവും പ്രോഗ്രാം കൺവീനർ എ.എ ഖമറുദ്ധീൻ സ്വാഗതവും ഫിനാൻസ് കൺവീനർ ജലീൽ മണമ്മൽ നന്ദിയും പറഞ്ഞു. പൂർവ്വ വിദ്യാർത്ഥിയും ഹാഫിളും കൂടിയായ പി. അമീൻ ഖിറാഅത്ത് നിർവഹിച്ചു.
രാവിലെ നടന്ന പൂർവ്വ അധ്യാപകരെ ആദരിക്കുന്ന സംഗമം ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മേഖല നാസിം പി.അബ്ദുറഹ്‌മാൻ വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പാൾ വി. മൂസ മൗലവി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഐ.എസ്.എസ് അലുംനി അസോസിയേഷൻ പ്രസിഡന്റ് ടി.പി മുഹമ്മദ്‌ മുസ്തഫ അധ്യക്ഷനായ സംഗമത്തിൽ 250 ഓളം പൂർവ്വ അധ്യാപകരെ ആദരിച്ചു. കൂടാതെ പൂർവ അധ്യാപക വിദ്യാർത്ഥി അനുസ്മരണവും നടന്നു.
ഐ.എസ്.എസ് അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ ടി.പി മുഹമ്മദ്‌ മുസ്തഫ അധ്യക്ഷനായ ഈ സെഷനിൽ മുൻ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസും പൂർവ്വ അധ്യാപകനുമായ ടി.ടി അബ്ദുൽ ജബ്ബാർ, ഇസ്സ മുഖ്യ ഉപദേഷ്ടാവ് എം.അബ്ദുല്ല മാസ്റ്റർ, ഐ.എസ്.എസ് സെക്രട്ടറി എം. മുഹമ്മദ്‌ മാസ്റ്റർ, ഇസ്സ പ്രവാസി ചാപ്റ്റർ പ്രസിഡന്റ് വി.കെ ഷാകിർ ഹുസൈൻ, സെക്രട്ടറി കെ.വി ബുർഹാനുദ്ധീൻ, ഇസ്സ വൈസ് പ്രസിഡന്റ്‌ സൗദ അബ്ദുൽ ജബ്ബാർ, ഹെഡ്മിസ്ട്രസ്സ് പി.ഗീത, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ മുഹമ്മദ്‌ ശിഹാബുദീൻ, പൂർവ്വ വിദ്യാർത്ഥികളായ ശാക്കിർ ചങ്ങരംകുളം, എം.എം ഖദീജ, സബീല അഷ്‌റഫ്‌ തുടങ്ങിയവർ സംബന്ധിച്ചു. ഐ.എസ്.എസ് ഖുർആൻ ഡിപ്പാർട്മെന്റ് തലവൻ പി.പി ഫൈസലിന്റെ ഖിറാഅത്തോടു കൂടി ആരംഭിച്ച സംഗമത്തിൽ അലുംനി അസോസിയേഷൻ സെക്രട്ടറി എം.മുഹമ്മദ്‌ ബാസിൽ സ്വാഗതവും ബാച്ച് തല സംഗമത്തിന്റെ കൺവീനർ സി.എൻ സക്കീന നന്ദിയും പറഞ്ഞു…
രാത്രി നടന്ന ‘പൂവും തേനും : കലാസന്ധ്യ’ സിനിമ സംവിധായകനും പൂർവ്വ വിദ്യാർത്ഥിയുമായ താമർ കെ.വി ഉദ്ഘാടനം ചെയ്തു. പ്രമുഖ നടനും പൂർവ്വ വിദ്യാർത്ഥിയുമായ ലുഖ്മാൻ അവറാൻ വിശിഷ്ടാതിഥിയായിരുന്നു. തൃക്കാവ് ഒപ്പേര മ്യൂസിക് അവതരിപ്പിച്ച ഗാനമേള, കളരിപ്പയറ്റ് ഷോ, തൈഖോണ്ടോ ഡെമോൺസ്ട്രേഷൻ, സംഗീതശില്പം, മ്യൂസിക്കൽ ഡ്രാമ, പൂർവ്വ വിദ്യാർത്ഥികളുടെ കലാ വിരുന്നും ഈ സെഷനിൽ അരങ്ങേറി. സൽമ ശാക്കിർ & ടീമിന്റെ പ്രാർത്ഥനാലാപനത്തോട് കൂടി ആരംഭിച്ച സെഷനിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.വി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കൾച്ചറൽ പ്രോഗ്രാം കൺവീനർ ഇ.വി മുഹമ്മദ്‌ ഹനീഫ സ്വാഗതവും കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ ജെസി സലീം നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button