EDAPPALLocal news
എടപ്പാളിൽ 13 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
എടപ്പാൾ:13 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ വട്ടംകുളം സ്വദേശിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി.വട്ടംകുളം കാന്തള്ളൂർ സ്വദേശി സുഭാഷ് (34)നെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.മാർച്ച് 28ന് പുലർച്ചെയാണ് സംഭവം.ബാത്ത് റൂമിൽ പോയി തിരിച്ചു വന്ന് കാൽ കഴുകുകയായിരുന്ന പെൺകുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.സംഭവത്തിൽ പെൺകുട്ടി ചങ്ങരംകുളം പോലീസിന് നൽകിയ പരാതിയിലാണ് പ്രതി പിടിയിലായത്.പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു