EDAPPALLocal news
എടപ്പാൾ- കുറ്റിപ്പുറം റോഡിൽ തകർന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ശരിയാക്കി തുടങ്ങി
എടപ്പാൾ: മേൽപാലത്തിന് താഴെയായി എടപ്പാൾ- കുറ്റിപ്പുറം റോഡിൽ തകർന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ശരിയാക്കി തുടങ്ങി. ബുധനാഴ്ച രാവിലെയാണ് പൈപ്പ് പൊട്ടി ജലം തൊട്ടടുത്ത വീട്ടിലേക്കും റോഡിലേക്കും പരന്നൊഴുകിയത്. സംഭവം വിവിധ മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ തന്നെ അധികൃതരെത്തി തകരാർ പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. സാധാരണയായി റോഡുകളിൽ തകർന്ന പൈപ്പ് ലൈനുകൾ ശരിയാക്കാൻ മാസങ്ങൾ എടുക്കുന്നത് പതിവാണ്. ഇവിടുത്തെ തകരാർ റോഡിന് പുറത്തായതിനാൽ തന്നെ അനുമതികൾക്ക് കാത്തു നിൽക്കാതെ തന്നെ പെട്ടെന്ന് പണി ആരംഭിക്കുകയായിരുന്നു.